Main Menu

ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ അനുപമ പരമേശ്വരന്‍; തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ആയി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മറുഭാഷകളിലേക്ക് ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അനുപമയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ‘ഹലോ ഗുരു പ്രേമ കൊസാമെ ‘എന്ന ചിത്രത്തിന്റെ ടീസറില്‍ അതീവ ഗ്ലാമറസായാണ് അനുപമ എത്തുന്നത്. ടീസര്‍ പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുപ്പതിയഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്.

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ്.കെ.ചക്രവര്‍ത്തിയാണ് ഛായാഗ്രഹണം. ദില്‍ രാജു നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളില്‍ എത്തും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്