Main Menu

ഹൃദയം കൊണ്ട് കളിക്കുമെന്ന് പോപ്ലാറ്റ്‌നിക്ക്; അയ്യോ വേണ്ടാശാനെ തള്ള് മതിയാക്കി ഒന്നു നേരെ കളിക്കൂവെന്ന് ആരാധകര്‍

കൊച്ചി: ആകെ നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ബംഗളൂരുവിനെതിരെ കളഞ്ഞു കുളിച്ച അവസരങ്ങള്‍, പ്രതീക്ഷ നല്‍കുന്നൊരു നീക്കം പോലുമില്ലാതെ ഗോവയ്ക്ക് മുന്നില്‍ മുട്ടുകുത്തല്‍. എത്ര തോറ്റാലും എന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ സമയം ആരാധകര്‍ക്ക് വാക്ക് നല്‍കുകയാണ് ടീമിലെ മുന്നേറ്റ നിര താരം പോപ്ലാറ്റ്‌നിക്ക്.

ഹൃദയം കൊണ്ട് കളിക്കുമെന്നാണ് ആരാധകരോട് പോപ്ലാറ്റ്‌നിക്ക് പറയുന്നത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായിട്ടാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. അടുത്ത വെള്ളിയാഴ്ചയാണിത്. അവിടെ കളിക്കളത്തില്‍ ഹൃദയത്തില്‍ നിന്നും കളിക്കുമെന്നാണ് പോപ്ലാറ്റ്‌നിക്ക് പറയുന്ന്. മൂന്ന് പോയിന്റും നേടിയെടുക്കുക തന്നെയാകും അവിടെ ഞങ്ങളുടെ ലക്ഷ്യമെന്ന് താരം പറയുന്നു.

പോപ്ലാറ്റ്‌നിക്കിന്റെ വാക്കില്‍ ആരാധകര്‍ പ്രതീക്ഷ വയ്ക്കാന്‍ സാധ്യതയില്ല. ഇനിയൊരു തോല്‍വിയോ, സമനിലയോ കൊണ്ടു വന്ന് ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന് കുറിക്കുന്നത്. റെനെയെ കൊണ്ടു വന്ന് പരാജയപ്പെട്ടു, ഡേവിഡ് ജെയിംസിനെ കൊണ്ടു വന്നിട്ടും തോല്‍വി തന്നെ. ഇത് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്