ബ്രീട്ടിഷ് നാടക നടനും ഹാരിപോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനുമായ റോബര്‍ട്ട് ഹാര്‍ട്ടി അന്തരിച്ചു. 91 വയസായിരുന്നു. ലണ്ടനില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു ഹാര്‍ഡി അഭിനയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പീന്നീട് ഷേക്സിപയറിന്റെ കഥാപാത്രങ്ങളിലൂടെ ഹാര്‍ഡി  നാടകങ്ങളില്‍ തിളങ്ങി. ടിവി ഷോകളിലൂടെയാണ് ഹാര്‍ഡി സിനിമയിലെത്തുന്നത്.

നിരവധി ചിത്രങ്ങളില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലായി വേഷമിട്ടിട്ടുണ്ട്. ഹാരി പോട്ടര്‍ സീരിസുകളില്‍ മിനിസ്റ്റര്‍ ഫോര്‍ മാജിക് കൊര്‍ണേലിയോസ് ഫഡ്ജ് ആയിട്ടാണ് ഹാര്‍ഡി അഭിനയിച്ചത്.