കൊച്ചി: ഹാപ്പി രാജേഷ് വധക്കേസിലെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ് തുടങ്ങി ഏഴ് പോരായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയോജിപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

2011 ഏപ്രില്‍ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍െവച്ച് മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെതന്നെ ഓട്ടോറിക്ഷയില്‍ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്‍പില്‍ ഉപേക്ഷിച്ചതായും സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു.