Main Menu

ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം അപകടത്തില്‍ നിന്ന് തലനാരിയ്ക്ക് ഒഴിവായി

ജിദ്ദ: ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം ഒരുമണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 10.10 ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച സൗദിയ വിമാനമാണ് തകരാറുമൂലം തിരിച്ചിറക്കിയത്.

സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് നിര്‍വഹിച്ച 300 ഓളം തീര്‍ത്ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ശേഷം മുന്നിലുള്ള വിന്‍ഡോ പൊട്ടി അകത്തേക്ക് വായു തള്ളികയറുകയായിരുന്നു. വന്‍ അപകടം മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.

വിമാനം ആകാശചുഴില്‍ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. വന്‍ ദുരന്തമാണ് തലനാരിയ്ക്ക് വഴിമാറിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്