Main Menu

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം; ചിത്രങ്ങളും വീഡിയോയും കാണാം

കൊച്ചി: ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനാകുന്നു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.

മലയാളത്തില്‍ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകന്‍. ഒട്ടേറെ ചിത്രങ്ങളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ നടന്റെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയില്‍ നിരാശപ്പെടുത്തിയില്ല. വളരെ കുറച്ചു നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞിരിക്കുകയാണ് അര്‍ജുന്‍.

Image result for അർജുൻ അഷോകന്റെ നിശ്ചയം

അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തില്‍ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അര്‍ജുന്‍ എത്തിയിരുന്നു.

Image result for അർജുൻ അഷോകന്റെ നിശ്ചയം

Image result for അർജുൻ അഷോകന്റെ നിശ്ചയം

Image result for അർജുൻ അഷോകന്റെ നിശ്ചയം

Image result for ഹരിശ്രീ അശോകന്‍ മകന്‍



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്