Main Menu

ഹണി പ്രീത് നേപ്പാളിലേക്ക് കടന്നെന്ന് അന്വേഷണ സംഘം

ദേര സച്ഛ സൗധ ഉദയ്പൂര്‍ ആശ്രമ ചുമതലയുള്ള പ്രദീപ് ഗോയല്‍ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ വിധി വരുന്ന ദിസം പഞ്ച്കുളയിലെ സിബിഐ കോടതിക്ക് മുന്നിലെത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും 25000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കി.

നേരത്തെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നും പഞ്ചാബ് റജിസ്ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനമാണെന്ന് സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു.

അതേസമയം നേപ്പാളില്‍ എവിടെയാണ് ഹണിപ്രീത് ഉള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും അത് കണ്ടെത്തുന്നതിനാവും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്