Main Menu

സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി

ചെന്നൈ: സുപ്പാര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നൈയിലെ കുടുംബകോടതിയില്‍ നിന്നാണ് സൗന്ദര്യയും അശ്വിന്‍ കുമാറും വിവാഹ മോചനം നേടിയത്.

2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. 2016 ഫെബ്രുവരി മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ധനുഷ്, കജോള്‍, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗന്ദര്യ ഒരുക്കുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 റിലീസിംഗിന് ഒരുങ്ങുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്