Main Menu

സൗദിയിൽ 29 തീവ്രവാദികളുടെ വധശിക്ഷ ശരിവച്ചു

സൗദിയിൽ തീവ്രവാദ കേസുകളിൽ 29 പേരുടെ വധശിക്ഷ സുപ്രീം കോടതിയും പ്രത്യേക കോടതിയും ശരിവച്ചു. രാജ്യത്തെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പതിനാലു ഭീകരരുടെ വധശിക്ഷയാണ് ശരിവച്ചത്. ഇറാൻ ഇന്റലിജൻസിന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിലാണ് പതിനഞ്ചു പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

ഖതീഫ് ഭീകരർക്കുള്ള വധശിക്ഷ അപ്പീൽ കോടതി നേരത്തെ ശരി വച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇവർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി കൊടുക്കുന്നതോടെ ഇവർക്കുള്ള വധ ശിക്ഷ നടപ്പാക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്