Main Menu

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച സംഭവത്തിലാണ് വൈദികന്‍ അറസ്റ്റിലായത്.

ഫാ.ജയിംസിനെതിരെ കര്‍ഷകന്റെ വൈദിക വിദ്യാര്‍ഥിയായ മകന്‍ പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്