Main Menu

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അനുമതി

ബെർലിൻ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള ശക്തമായ നിലപാട് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ ഉപേക്ഷിച്ചതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ പാർലമെന്റ് അനുമതി നൽകിയത്. ബില്ലിനെ 393 എം.പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേർ എതിര്‍ത്തു.

സ്വവര്‍ഗക്കാര്‍ കുട്ടികളെ ദത്തെടുക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാൽ എതിര്‍ ലിംഗക്കാര്‍ വിവാഹം കഴിക്കുന്നതു തന്നെയാണ് നല്ലതെന്നാണ് തന്‍െറ നിലപാടെന്ന് വോട്ടെടുപ്പിന് ശേഷം മെർക്കൽ പ്രതികരിച്ചു. ബില്ലിന് എതിരായാണ് മെർകൽ വോട്ട് ചെയ്തത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്