Main Menu

സ്വവര്‍ഗരതി നിയമവിധേയമാക്കിയ വിധിക്ക് പിന്നില്‍ അമേരിക്കന്‍ തന്ത്രമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ തന്ത്രമെന്ന് ബിജെപി എംപി. വിധിക്ക് പിന്നാലെ ഇനിമുതല്‍ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകള്‍ ഉണ്ടാകുമെന്നും എയിഡ്‌സ് രോഗം പടരുമെന്നും എംപി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

ഒരാളുടെ സ്വകാര്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളേക്കുറിച്ച് ആരും ഉത്കണ്ഠപ്പെടുകയോ ആരെയും ശിക്ഷിക്കേണ്ടതോ ഇല്ല. ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സുബ്രഹ്മണ്യന്‍ സ്വാമിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 157 വര്‍ഷത്തെ വിവേചനത്തിന് അന്ത്യം കുറിച്ച ചരിത്ര വിധിയാണ് വ്യാഴാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്