Main Menu

സ്വദേശിവത്കരണം: വിദേശ ഡോക്ടര്‍മാരെയും പിരിച്ച് വിടും

മസ്‌കത്ത്: ഡോക്ടര്‍മാരുടെ തലത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. മുതിര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന എണ്‍പതോളം വിദേശ ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. ഇവര്‍ക്ക് പകരം ഈ വര്‍ഷംതന്നെ സ്വദേശികളെ നിയമിക്കുമെന്ന് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സ്‌പെഷ്യാലിറ്റികളിലുള്ള വിദേശ ഡോക്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മലയാളികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതിനെ കുറിച്ച് വിവരമില്ല. ഏതാണ്ട് 120ഓളം ഡെന്റിസ്റ്റുകള്‍ മാത്രം ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള നിയമനം കാത്തിരിക്കുന്നുണ്ട്. മറ്റ് സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ളവരുടെ എണ്ണവും ഏതാണ്ട് ഇതിനടുത്ത് വരും. ഇവര്‍ക്കെല്ലാം തൊഴില്‍ ഉറപ്പാക്കുംവിധം സ്വദേശിവത്കരണ നടപടികള്‍ ശക്തമായിതന്നെ മന്ത്രാലയം മുന്നോട്ടുകൊണ്ടുപോകാനാണ് സാധ്യത.

രാജ്യത്തെ മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഭാവിയിലും തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 415 വിദേശി നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ഞൂറിലധികം വിദേശി നഴ്‌സുമാര്‍ക്കാണ് സ്വദേശിവത്കരണത്തിന്റെ ഫലമായി തൊഴില്‍ നഷ്ടമായത്. ഇവരില്‍ നല്ലൊരു പങ്കും മലയാളികളായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്