Main Menu

സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ഇന്ത്യക്കായാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍

ഡല്‍ഹി: സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ഇന്ത്യക്കായാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ ജനദ്രോഹ നടപടികളെ ചെറുക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കൊണ്ടാണ് കേരളത്തിനെ കരിവാരിത്തേക്കാന്‍ ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ ‘ഡെമോക്രസി ഇന്‍ ഡെയ്ഞ്ചര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് കേരളത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ ചില മാധ്യമങ്ങള്‍ നടത്തുന്നതായി പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്രത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ഈ മാധ്യമങ്ങള്‍ ഇത് ചെയ്യുന്നത്. പ്രതിപക്ഷ വിമുക്ത ഭാരതമെന്ന പോലെ സ്വതന്ത്ര മാധ്യമ വിമുക്ത ഭാരതം കൂടിയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വിഭാവന ചെയ്യുന്നതെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.

സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെ പ്രഥമ ഉത്തരവാദിത്വമാണെന്നും എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പ്രതിപക്ഷത്തെ ചോദ്യം ചെയ്യാന്‍ മാത്രമേ സമയമുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്