Main Menu

സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല; ആലപ്പാട്ടെ സമരത്തെ പരോക്ഷമായി പിന്തള്ളി മെഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലയ്‌ക്കെതിരായ നീക്കം ഗവണ്‍മെന്റ് അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല.

മുന്‍പ് തോട്ടപ്പള്ളിയില്‍ മത്സ്യതൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്