Main Menu

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ച സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി മലയാളി

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ച സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളിയാണ്. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) സൗദി അറേബ്യന്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിങ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയിലെ നഴ്‌സാണ് സാറാമ്മ.

സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നു. പിന്നീട് ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ശേഷമാണ് സൗദി ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥി എയ്തന്‍ തോമസ് മാത്യു സാറാമ്മ തോമസിന്റെ ഏക മകനാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്