Main Menu

സോഷ്യല്‍മീഡിയയില്‍ വൈറലായി ലേഡി പൃഥ്വിരാജ് (വീഡിയോ)

കോഴിക്കോട്: യുവതാരം പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്‌സ്മാഷ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൃഥ്വിരാജിന്റെ കട്ട ആരാധികയായ ആതിര കെ. സന്തോഷാണ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ലേഡി പൃഥ്വിരാജെന്ന് ആരും പറയും.

ഡയലോഗ് അവതരണം മാത്രമല്ല, പൃഥ്വിയുടെ എക്‌സ്പ്രഷന്‍ പോലും കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്.

സ്വപ്‌നക്കൂട്, അനാര്‍ക്കലി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിലേയും പൃഥ്വിരാജിന്റെ തന്നെ അഭിമുഖത്തിലേയുമെല്ലാം ചില ഭാഗങ്ങള്‍ ആതിര അനുകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ആതിര.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്