Main Menu

സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്റെ നവോമി ഒസാക്ക കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമി ഒസാക്കയുടെ ജയം.

കരിയറിലെ ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് മൈതാനത്തെത്തിയ സെറീന വില്യംസ് ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന നവോമിയോട് പരാജയപ്പെടുകയായിരുന്നു. ഇന്നലത്തെ മത്സരം ജയിച്ചാല്‍ 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീനയ്ക്ക് കഴിയുമായിരുന്നു.

ഇരുപതുകാരിയായ ഒസാക്ക ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ്. ഈ വര്‍ഷം മയാമി ഓപ്പണിലും സെറീനയെ ഒസാക്ക തോല്‍പ്പിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്