Main Menu

സെന്‍സെക്‌സില്‍ നേട്ടം: 93 പോയിന്റോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നല്ലൊരു നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 93 പോയന്റ് ഉയര്‍ന്ന് 35606ലും നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 10699ലുമാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ അടുത്തയാഴ്ച വരാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 116 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്