Main Menu

സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടി: ശശി തരൂര്‍

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടിയാണെന്ന് ശശി തരൂര്‍ എം.പി. ദേശീയ മാധ്യമത്തിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കുമ്പോഴാണ് എംപിയുടെ പ്രതികരണം. മരണവുമായി നടക്കുന്ന വെളിപ്പെടുത്തലുകളെല്ലാം അടിസ്ഥാനരഹിതമാണ്.

ഭാര്യയുടെ മരണത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തി സ്വാഭാവികമരണം എന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍, 2017 മെയ് എട്ടിനും, പതിമൂന്നിനും ഒരു ദേശീയ മാധ്യമം താനാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്ന വാര്‍ത്ത പ്രചരിപ്പിച്ചു.

റിപ്പോര്‍ട്ടില്‍ ക്രിമിനല്‍, കിങ് മെയ്കര്‍, കൊലയാളി എന്നിങ്ങനെ അപകീര്‍ത്തിപരമായി വിശേഷിപ്പിച്ചു. സംഭവത്തില്‍ തുടര്‍ സാക്ഷിമൊഴി ഈ മാസം 20ന് നടക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്