Main Menu

സിബിഐ അഴിമതി കേസ്: ഇടനിലക്കാരന് കേരളത്തിലും ബന്ധങ്ങള്‍; സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയ്ക്ക് പങ്കെന്ന് സൂചന; അസ്താനയെ പദവികളില്‍ നിന്ന് നീക്കി; അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സിബിഐ അഴിമതി കേസിലെ വിവാദ ഇടനിലക്കാരന്‍ സതീഷ് സനയ്ക്ക് കേരളത്തിലും ബന്ധങ്ങള്‍. സി.സി തമ്പിയുടെ എഞ്ചിനീയറിങ് കോളെജുമായി ബന്ധപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമിച്ചു. റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് കേസിലും സതീഷ് സന തമ്പിയെ സഹായിച്ചു. ഇരു കേസുകളിലും സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയ്ക്ക് പങ്കുണ്ടെന്നാണ് സൂചന. മലയാളി വ്യവസായി കോര്‍നോളി പീറ്ററുമായും സതീഷ് സനയ്ക്ക് ഹവാല ഇടപാടുണ്ട്. പീറ്ററിന്റെ ദുബൈ കമ്പനിയിലെ ഓഹരി സന വാങ്ങിയതിനും രേഖകള്‍ ഉണ്ട്.

അതേസമയം, അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ പദവികളില്‍നിന്നു നീക്കിയതായി സൂചന. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അസ്താനയെ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണു സൂചന.

അതേസമയം, കേസില്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അസ്താന നല്‍കിയ ഹര്‍ജി അന്നു വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് രേഖകളും സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്നു ഉച്ചയ്ക്കുശേഷമാണ് തനിക്കെതിരെ ചുമത്തിയ അഴിമതി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രാകേഷ് അസ്താന ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടു സിബിഐ അറസ്റ്റുചെയ്ത ഡിഎസ്പി ദേവേന്ദ്ര കുമാറും അറസ്റ്റിനെ ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു ഇന്നുതന്നെ പരിഗണിക്കുമെന്നാണ് വിവരം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ആരോപിച്ചാണ് ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാരിനും നാണക്കേടായതോടെ സിബിഐയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ക്കെതിരെ സിബിഐ തന്നെ അഴിമതിക്കേസ് ചുമത്തിയ അസാധാരണ സംഭവത്തിനു പിന്നാലെയാണിത്.

സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്തനായ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മയെ കഴിഞ്ഞ ദിവസം മോദി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അസ്താനയും പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചു.

മാം​സ ക​യ​റ്റു​മ​തി വ്യാ​പാ​രി മൊ​യി​ന്‍ ഖു​റേ​ഷി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ വ്യാ​പാ​രി​യാ​യ സ​തീ​ഷ് സ​ന​യാ​ണ് രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രേ ആ​ദ്യം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. രാ​കേ​ഷ് അ​സ്താ​ന ത​ന്നോ​ട് അ​ഞ്ചു കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് സ​ന​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ലു​ള്ള കാ​ല​യ​ള​വി​ല്‍ സ​തീ​ഷ് സ​ന, രാ​കേ​ഷ് അ​സ്താ​ന​യ്ക്ക് ര​ണ്ടു കോ​ടി രൂ​പ കൈ​ക്കൂ​ലി ന​ല്‍​കി​യ​താ​യി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ല്‍ മൊ​ഴി ന​ല്‍​കി​യ​താ​യും സി​ബി​ഐ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ദു​ബാ​യി​ലെ വ്യ​വ​സാ​യി മ​നോ​ജ് പ്ര​സാ​ദ് ആ​ണ് ഈ ​കൈ​ക്കൂ​ലി ഇ​ട​പാ​ടി​ല്‍ ഇ​ട​നി​ല നി​ന്ന​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 16-ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​നോ​ജ് പ്ര​സാ​ദി​ന്‍റെ അ​റ​സ്റ്റി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ സോ​മേ​ഷ് പ്ര​സാ​ദ് അ​സ്താ​ന​യെ ഒ​ന്‍പത്  ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്നും സി​ബി​ഐ പ​റ​യു​ന്നു. സോ​മേ​ഷ് പ്ര​സാ​ദി​നെ​തി​രേ​യും സി​ബി​ഐ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​നോ​ജും സോ​മേ​ഷും റോ ​മു​ന്‍ ഡ​യ​റ​ക്ട​ര്‍ ദേ​വേ​ശ്വ​ര്‍ പ്ര​സാ​ദി​ന്‍റെ മ​ക്ക​ളാ​ണ്. 2000-ല്‍ ​ഇ​ദ്ദേ​ഹം ഏ​ജ​ന്‍​സി​യി​ല്‍​നി​ന്നു വി​ര​മി​ച്ചു. അ​സ്താ​ന പ്ര​തി​യാ​യ കേ​സി​ല്‍ റോ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ങ്കു​ണ്ടോ എ​ന്നും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും അ​ടു​പ്പ​ക്കാ​ര​നാ​യ രാ​കേ​ഷ് അ​സ്താ​ന സം​ശ​യ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും വി​വാ​ദ​ങ്ങ​ളു​ടെ​യും ഒ​പ്പ​മാ​ണ് സി​ബി​ഐ​യി​ലെ ര​ണ്ടാ​മ​നാ​കു​ന്ന​ത്. സു​പ്ര​ധാ​ന കേ​സു​ക​ളു​ടെ ചു​മ​ത​ല രാ​കേ​ഷ് അ​സ്താ​ന​യ്ക്കു ന​ല്‍​കി​യ​തി​നെ​ച്ചൊ​ല്ലി​യും നി​ര​വ​ധി സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് മാം​സ​വ്യാ​പാ​രി മൊ​യി​ന്‍ ഖു​റേ​ഷി​യി​ല്‍​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ അ​സ്താ​ന​യെ സി​ബി​ഐ പ്ര​തി ചേ​ര്‍​ത്ത​ത്.

എ​ന്നാ​ല്‍, ഈ ​മാ​സം ആ​ദ്യം വ​ര്‍​മ ത​ന്നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​സ്താ​ന രം​ഗ​ത്തെ​ത്തി. ഗു​ജ​റാ​ത്തി​ലെ സ്റ്റെ​ര്‍​ലിം​ഗ് ബ​യോ​ടെ​കി​ന്‍റെ വാ​യ്പാ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ത​ന്നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​സ്താ​ന​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​സ്താ​ന​യു​ടെ നി​യ​മ​ന​ത്തെ അ​ലോ​ക് വ​ര്‍​മ എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് സി​ബി​ഐ​ക്കു​ള്ളി​ലെ അ​ധി​കാ​ര വ​ടം​വ​ലി രൂ​ക്ഷ​മാ​കു​ന്ന​ത്. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ഒ​റ്റ രാ​ത്രി കൊ​ണ്ടു സ്ഥ​ലം മാ​റ്റി​യാ​ണു സി​ബി​ഐ​യി​ലെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്