Main Menu

സിപിഐഎം നേതാവിന്റെ കുടുംബം നടത്തിയ വായ്പാ തട്ടിപ്പ്; കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ നാല് സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം

കൊല്ലം: സിപിഐഎം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും വ്യാജരേഖകള്‍ ഉണ്ടാക്കി ലോണ്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നാല് സ്ത്രീകള്‍ കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. കൊല്ലം കുരീപ്പുഴ സ്വദേശി ആമിനയും കുടുംബവുമാണ് പ്രതിഷേധിക്കുന്നത്.

ആമിനയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടുമാണ് തട്ടിപ്പ്.കേസെടുത്ത് പതിനേഴ് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആമിന പറഞ്ഞു.

അതേസമയം,കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്