Main Menu

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം നോഡ്‌ഹൗസിനും പോൾ റോമറിനും

സ്റ്റോക്ക് ഹോം: സാമ്പത്തികശാസ്ത്രത്തിലെ മികവിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം യുഎസിൽ നിന്നുള്ള വില്യം നോഡ്‌ഹൗസിനും പോൾ റോമറിനും. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മുന്നേറ്റവും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള തിയറികൾക്കാണ് ഇരുവർക്കും പുരസ്കാരം.

എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നതായിരുന്നു നോർഡ്ഹൗസിന്റെ സിദ്ധാന്തം. ‘എൻഡോജിനസ് ഗ്രോത്ത് തിയറി’ എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോൾ റോമറിൽ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അറിവ് എന്നിവയിലേക്കു കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുമെന്നതാണ് എൻഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം.

പത്തുലക്ഷം ഡോളറാണ് പുരസ്കാരത്തുക. ഇതോടെ ഈ വർഷത്തെ നൊബേൽ പുരസ്കാരങ്ങളെല്ലാം പ്രഖ്യാപിച്ചു തീർന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്