പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 646.50 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയാണ് വര്‍ധിച്ചത്.

1160.50 രൂപക്കേ ഇനി വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ ലഭിക്കൂ. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.