Main Menu

സറാഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്

സത്യസന്ധതയുടെ ആപ്ലിക്കേഷന്‍ എന്ന വിശേഷണത്തോടെ എത്തിയ സറാഹ പലര്‍ക്കും പൊല്ലാപ്പാകുമെന്ന് റിപ്പോര്‍ട്ട്. സ്വയം വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് സറാഹ എന്ന ആപ്പിനെ ശ്രദ്ധേയമാക്കിയത്. ലക്ഷക്കണക്കിനുപേര്‍ അതിനുപിന്നാലെ പോകുകയും ചെയ്തു. ആപ്ലിക്കേഷനു പുറമേ വെബ് സര്‍വീസ് ആയും സറാഹ ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നവര്‍ അന്നും ഇന്നും ഈ ആപ്പില്‍ നിന്നും അകലം പാലിച്ചു. അവരുടെ സംശയം ശരിവയ്ക്കുന്ന വിധമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐടി സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബിഷപ് ഫോക്‌സിലെ സാക്കറി ജൂലിയന്‍ കണ്ടെത്തിയത് ഗൗരവമുള്ള കാര്യങ്ങളാണ്.

ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഫോണുകളില്‍നിന്ന് സറാഹ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു എന്നാണ് വിവരം. കോണ്ടാക്ട്‌സ് അടക്കമുള്ള വിവരങ്ങളാണ് ഒരു മോണിറ്ററിംഗ് സോഫ്റ്റ്‌വെയര്‍ സ്യൂട്ട് ഉപയോഗിച്ച് സറാഹ സ്വന്തം സെര്‍വറുകളിലേക്ക് എത്തിക്കുന്നത്.

ആപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യുന്ന നിമിഷം മുതല്‍ ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ട്രാന്‍സ്മിറ്റ് ചെയ്ത് എടുക്കുകയാണ് സറാഹ ചെയ്യുന്നതത്രേ. അടുത്ത അപ്‌ഡേറ്റ് മുതല്‍ ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ സറാഹ സ്ഥാപകന്‍ സൈന്‍ അല്‍ ആബിദീന്‍ വ്യക്തമാക്കിയിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്