Main Menu

സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ വാസയോഗ്യമല്ലെന്ന പരാതിയുമായി സുനാമി ദുരന്ത ബാധിതര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ വാസയോഗ്യമല്ലെന്ന പരാതിയുമായി സുനാമി ദുരന്ത ബാധിതര്‍. ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുത്തെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

2004ല്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ച കൊല്ലം ആലപ്പാട് തീരവാസികള്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചത് ആലപ്പാട് നിന്ന് 6 കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളി കോഴിക്കോടെന്ന ഒറ്റപ്പെട്ട സ്ഥലത്താണ്. കടലിലെ ഉപ്പുവെള്ളവും കടല്‍മണലും ചേര്‍ത്ത് വീടുണ്ടാക്കിയപ്പോള്‍ ഇത് പൊട്ടിപ്പൊളിഞ്ഞ് പോകുമെന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതെ വര്‍ഷങ്ങളായി പേടിയോടെ ഈ വീടുകളില്‍ താമസിക്കുകയാണ്.

ചില കോളനികളില്‍ പട്ടയമോ രേഖകളോ ഇല്ലാതെയാണ് ജീവിതം. വടകരയില്‍ അനര്‍ഹര്‍ വീട് തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കിലോമീറ്ററുകള്‍ക്കപ്പുറം കെട്ടി നല്‍കിയ വീടുകളില്‍ നിന്ന് കടല്‍ ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ട് ഇതിന് പുറമെയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്