Main Menu

സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി

കോട്ടയം: സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി. സഭയില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയുമില്ല. കോടതിയില്‍ മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ.

അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു. രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിച്ചു.  വൈകീട്ട് എഴുത്തുകാരി പി.ഗ‌ീതയും നിരാഹാരം തുടങ്ങും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വരെ നിരാഹാരം തുടരുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ശനിയാഴ്ച കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് 19ന് ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കഴിഞ്ഞ ദിവസം താത്കാലികമായി കൈമാറിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്