Main Menu

സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വാചകക്കസര്‍ത്ത് മാത്രമെന്ന് വി.ഡി.സതീശന്‍; മുഖ്യമന്ത്രി വിദേശത്തായ ശേഷം ദരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വാചകക്കസര്‍ത്ത് മാത്രമെന്ന് വി.ഡി.സതീശന്‍. അടിയന്തര ധനസഹായ വിതരണം പോലും ഒരു മാസമായിട്ടും പൂര്‍ത്തിയായില്ല. മുഖ്യമന്ത്രി വിദേശത്തായ ശേഷം ദരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. നഷ്ടത്തിന്റെ കണക്കെടുപ്പ് നടപടി ഇതുവരെയും തുടങ്ങിയിട്ടില്ല.

ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലിക ഷെല്‍റ്ററുകളിലേക്ക് മാറ്റുന്നതിലും തീരുമാനമില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ഭരണസ്തംഭനമാണ് സംസ്ഥാനത്ത്. തീരുമാനങ്ങളെടുക്കാന്‍ പോലും മന്ത്രിമാര്‍ക്ക് സാധിക്കുന്നില്ലെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്