Main Menu

സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം;പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്ക്

കോഴിക്കോട്: പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്കേര്‍പെടുത്തി. സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജും സംസ്ഥാന പ്രസിഡന്റ് എ. എന്‍. ഷംസീറും പി.രാജേഷിന് നിര്‍ദേശം നല്‍കി. എന്നാല്‍ എന്താണ് കാരണമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കൊടിയേറി.

അതേസമയം, ഭാരവാഹികള്‍ക്ക് പ്രായപരിധി കൊണ്ടുവരണമെന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്റെ തീരുമാനം സിപിഐഎം സെക്രട്ടേറിയേറ്റ് തള്ളിയതോടെ ഭാരവാഹി തെരഞ്ഞെടുപ്പ് കൂടുതല്‍ എളുപ്പമായി. പ്രായപരിധിയില്‍ കടുംപിടുത്തം ഇല്ലാത്തതിനാല്‍ 39 വയസിന് താഴെയുള്ള അംഗങ്ങള്‍ക്ക് ഭാരവാഹിയാകാനാകും.37 വയസ് കര്‍ശനമാക്കിയിരുന്നെങ്കില്‍ കുറഞ്ഞത് നാല്‍പ്പത് പേര്‍ക്കെങ്കിലും സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നേനെ. എന്നാല്‍ പ്രായപരിധി നിശ്ചയിക്കേണ്ടെന്ന തീരുമാനം വന്നതോടെ ഈ പ്രതിസന്ധി ഇല്ലാതായി. ഇതോടെ നിലവിലെ സെക്രട്ടേറിയേറ്റില്‍ നിന്ന് തന്നെ പുതിയ ഭാരവാഹികള്‍ ഉണ്ടാകുമെന്നും ഉറപ്പായി. എസ്. സതീഷ്, എ.എ. റഹീം, എസ്.കെ. സജീഷ്, എന്നിവരുടെ പേരുകളാണ് പുതിയ ഭാരവാഹികളായി ഉയര്‍ന്നു കേള്‍ക്കുന്നത്. നിതിന്‍ കണിച്ചേരി, വി.പി. റെജീന എന്നിവരെയും പരിഗണിക്കുന്നുണ്ട്. ബുധനാഴ്ച്ചയാണ് തെരഞ്ഞെടുപ്പ്.

സംഘാടക സമിതി ചെയര്‍മാന്‍ പി.മോഹനന്‍ കൊടി ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. വടകര, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എത്തിയ ജാഥകളെ സ്വീകരിച്ച ശേഷമായിരുന്നു കൊടി ഉയര്‍ത്തല്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്