Main Menu

സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം; ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കും: ഇ പി ജയരാജന്‍

കൊല്ലം: ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ല. രണ്ട് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരം’- മന്ത്രി വ്യക്തമാക്കി.

ആലപ്പാട് സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം .അതെങ്ങനെ ശെരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദര്‍ശിക്കും. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

സമരസമിതി ഇന്നലെ മന്ത്രി ഇപി ജയരാജനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആലപ്പാട്ടെ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സമരം തുടരുമെന്നും സമര സമിത ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തു. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും.

ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം അതിജീവനമാണ് . ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നത്. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ കമ്പിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.

ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിര്‍ത്തിവയ്!ക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഈ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിംഗ് തുടരുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കും. കടല്‍ഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്