Main Menu

സണ്ണി ലിയോണിന് നായകന്‍ അജു വര്‍ഗീസ്; പക്ഷെ അജു അറിഞ്ഞില്ല

കൊച്ചി: പോണ്‍ ഇന്റസ്ട്രിയില്‍ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് ചുവടുവെച്ച സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. രംഗീല എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളത്തിലേക്ക് എത്തുന്നത്. നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് അവയെല്ലാം മുടങ്ങിപോവുകയായിരുന്നു.

ഇതിനിടയില്‍ ചിത്രത്തില്‍ സണ്ണിലിയോണിന്റെ നായകനായി അജു വര്‍ഗീസ് എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷേ സത്യമല്ലെന്നും അജു പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റിനുതാഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ടൊവീനോ തോമസിന്റെ ലിപ്പ് കിസ്സ് ഓക്കെ പൊളിച്ചടുക്കണം എന്ന് ഒരു ആരാധകന്‍ പറഞ്ഞത്. യോഗല്യ അമ്മിണിയേ, പായ അങ്ങോട്ട് മടക്കിക്കോളിന്‍ എന്നും, മലയാളത്തില്‍ ഇത്രയധികം പുരുഷകേസരികള്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത് എന്നുമാണ് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്.ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് ചിത്രം. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സുരോജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, സലീം കുമാര്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്