Main Menu

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.

ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്.

പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.

കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8ഉം ഡീസലിന് 24.52ഉം ശതമാനമായിരുന്നു വാറ്റ്.

കഴിഞ്ഞവര്‍ഷം കേന്ദ്രത്തിനു പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 2,29,019 കോടി രൂപ കിട്ടി. 201415 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു. ഇതേ കാല!യളവില്‍ സംസ്ഥാനങ്ങള്‍ക്കു പെട്രോളിയത്തില്‍നിന്നുള്ള വാറ്റ് വരവ് 1.37 ലക്ഷം കോടിയില്‍നിന്ന് 1.84 ലക്ഷം കോടിയായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്