Main Menu

സംവിധായകന്‍ കെ.ആര്‍ മോഹനന്‍ അന്തരിച്ചു

 

Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. 2009ല്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോർപ്പറേഷൻ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്