Main Menu

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം; ഗവര്‍ണറുമായും മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് ഗവര്‍ണറുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച.  ഉച്ചവിരുന്നും രാജ്ഭവനിലാണ് ഒരുക്കുന്നത്.

കേ​ര​ള​വും ഷാ​ർ​ജ​യും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളെ കു​റി​ച്ച്​ വി​ശ​ദമായ ച​ർ​ച്ച ന​ട​​ക്കും. നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി ഗ​ൾ​ഫ്​ സ​ന്ദ​ർ​ശി​ച്ച​തി​​നി​​ടെ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ലും തു​ട​ർ​ച​ർ​ച്ച​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഷാ​ർ​ജ​യും കേ​ര​ള​വും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളെ കു​റി​ച്ച്​ ചീ​ഫ്​ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സം, വി​നോ​ദ​സ​ഞ്ചാ​രം, ആ​യു​ർ​വേ​ദം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം സംസ്ഥാനം  ലക്ഷ്യമിടുന്നുണ്ട്.  ചീ​ഫ്​ സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ, പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ, ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യോ​ടൊ​പ്പം എ​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പങ്കെ​ടു​ക്കും. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യു​ടെ വേ​ദി​യാ​യി സെ​ക്രട്ടേറിയറ്റാണ്  ആ​ദ്യം ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​ത്​ പി​ന്നീ​ട്​ രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ മാ​റ്റു​ക​യായി​രുന്നു.

വൈകിട്ട് 6.30ന് കോവളം ലീല ഹോട്ടലില്‍ പ്രത്യേക സാംസ്‌കാരിക പരിപാടി അദ്ദേഹത്തിനായി ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ചായ സത്ക്കാരം ഉണ്ട്. ശേഷം 11 മണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ  ഒാണററി ഡി. ലിറ്റ്​​ സ്വീകരിക്കും.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് 27ന് കൊച്ചിയിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. വ്യാഴാഴ്ചയാണ് ഷാര്‍ജ ഭരണാധികാരിയുടെ മടക്കം.

ഇന്നലെ വൈകുന്നേരമാണ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ഡോ. ഷെയ്​ഖ്​​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി  കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ  അദ്ദേഹത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്നയും യു.എ.ഇ ഭരണാധികാരിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്