Main Menu

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

 

കൊളംബോ: ഭരണപ്രതിസന്ധി തുടരുന്ന ശ്രീലങ്കയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ അര്‍ജുന രണതുംഗയും ഓഫീസിലേക്ക് എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സുരക്ഷാസേന വെടിവെച്ചത്. പ്രതിഷേധക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിയുതിര്‍ത്തതെന്ന് രണതുംഗെ പിന്നീട് പറഞ്ഞു.

വെടിയേറ്റ 34 കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാകാതെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തുടരുന്നത് ശ്രീലങ്ക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ തന്റെ ശക്തി തെളിയിക്കുമെന്നാണ് വിക്രമസിംഗെ അവകാശപ്പെടുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്