ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവി ജോർജിന്റെ വീഴ്ച്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസിൽ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ പ്രത്യേക അന്വേഷണ സംഘം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഡി സതീശൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പറഞ്ഞത്. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അന്വേഷണത്തിൽ വീഴ്ച്ചയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.