Main Menu

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പറയട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍; വിധി നടപ്പാക്കണമെന്ന് സര്‍ക്കാരിന് വാശിയില്ല

 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പറയട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പിന്നെന്തിനാണ് ബിജെപി സമരം നടത്തുന്നതെന്നും കോടിയേരി ചോദിച്ചു. വിധി നടപ്പാക്കിയില്ലെങ്കില്‍ സുപ്രീംകോടതി സര്‍ക്കാരിനെയാകും വിമര്‍ശിക്കുക. ഇതറിയാവുന്നവര്‍ തന്നെയാണ് കലാപത്തിന് ശ്രമിക്കുന്നത്. വിധി നടപ്പാക്കണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്നും കോടിയേരി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്