ശബരിമല: സാവകാശ ഹര്‍ജി നല്കുന്നതില് ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്കുന്നതില് ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനം ഇന്ന്. പന്തളം -തന്ത്രി കുടുംബങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രപരമായ നീക്കത്തിലാണ് സര്‍ക്കാര്‍.
സര്‍വകക്ഷി യോഗത്തില്‍ സാവകാശമില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി പന്തളം തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയില്‍ അയഞ്ഞു.
സര്‍ക്കാറിന് പറ്റില്ലെങ്കില്‍ ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കണമെന്ന് പന്തളം തന്ത്രി കുടുംബങ്ങളുടെ ആവശ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. ചര്‍ച്ചക്ക് മുമ്പ് മുഖ്യമന്ത്രി ദേവസ്വം പ്രസിഡണ്ട് കൂടിക്കാഴ്ചയില്‍ തന്നെ സാവകാശ ഹര്‍ജിക്ക് ധാരണയായിരുന്നു. ഈ വിട്ടുവീഴ്ചയെങ്കിലുമില്ലെങ്കില് പന്തളം തന്ത്രി കുടുംബങ്ങളും വിധിയെ എതിര്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചേരിക്കൊപ്പം അണിനിരക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നു.
സുപ്രീം കോടതിയിലെ അഭിഭാഷകരുമായി ആലോചിച്ചാകും ബോര്‍ഡ് അന്തിമ തീരുമാനം എടുക്കുക. പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കണമെന്ന ആവശ്യം നേരത്തെ തന്നെ സുപ്രീം കോടതി തള്ളിയിരുന്നു.