ശബരിമല വിഷയത്തില്‍ മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി പദത്തില്‍ ഇരുന്നു കൊണ്ട് നടത്താന്‍ പാടില്ലാത്ത പ്രസ്താവനകളായിരുന്നു മോദിയുടേത്. ഭരണഘടനാപരമായ ഉത്തരവാദിത്വം മോദിക്കുണ്ട്. നിയമവാഴ്ച്ചയാണ് രാജ്യത്ത് നടപ്പാകേണ്ടത്. ആള്‍ക്കൂട്ടത്തിന്റെ നിയമമല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്
« ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് (Previous)