Main Menu

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സാവകാശ ഹര്‍ജി തിങ്കളാഴ്ച ഫയല്‍ ചെയ്യും

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സാവകാശ ഹര്‍ജി തിങ്കളാഴ്ച ഫയല്‍ ചെയ്യും. സാവകാശ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തും.

സാവകാശ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടില്ല. വിധി നടപ്പാക്കുന്നതിന് സമയപരിധിയും തേടില്ല. സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടും. തുലമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ഉണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്