Main Menu

ശബരിമല ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് വിലക്ക്; കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് ഭീഷണിയും

കോഴിക്കോട്: ശബരിമല ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് വിലക്ക്. കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദു തങ്കം കല്യാണിക്ക് ഭീഷണിയുമുണ്ട്. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം. അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിന്ദു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് അഭയം തേടിയത്. ഇവിടെയും പ്രതിഷേധമാണ്. തുടര്‍ന്ന് ബിന്ദു പൊലീസ് സംരക്ഷണം തേടി.

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു ഇന്നലെയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. തുലാപ്പള്ളിയില്‍ വെച്ച് ബിന്ദുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.

എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നലെ രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വെച്ച് ഒരു സംഘം പ്രതിഷേധക്കാര്‍ ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയരുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പൊലീസ് വാഹനത്തില്‍ കയറി. ഇവരെ പൊലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്