Main Menu

‘ശബരിമലയില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകം’; യുഡിഎഫിന്റെ ജാഥയില്‍ പങ്കെടുക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷ ജാഥയുടെ സമാപനയോഗത്തില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ പങ്കെടുക്കാത്തത്. ശബരിമല പ്രശ്‌നത്തില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയില്‍ നടത്തിയ അക്രമസംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ബിജെപിക്ക് ഒപ്പമല്ല, കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളത്. അക്രമമല്ല, പരിഹരമാണ് വേണ്ടതെന്നും ആക്രമണ സംഭവങ്ങളിലൂടെ ശബരിമലയുടെ പവിത്രതയെ നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തെ മുന്‍നിര്‍ത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസര്‍ഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്