Main Menu

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി; സ്ത്രീകളെ മല കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല

കോഴിക്കോട്: ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തുവരുന്നുണ്ട്. ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയും ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

സ്ത്രീകളെ മല കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സ്ത്രീക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കുകയല്ലാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാമൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്