Main Menu

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വെല്ലൂര്‍ സ്വദേശിനി ശാന്തി; ദര്‍ശനം നടത്തിയത് നവംബറില്‍

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വെല്ലൂര്‍ സ്വദേശിനി ശാന്തി. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ പന്ത്രണ്ടാമത്തെയാളാണ് ശാന്തി. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസാണ് പ്രായം. നവംബറിലാണ് ദര്‍ശനം നടത്തിയതെന്ന് ശാന്തി പറഞ്ഞു. 52 അംഗ സംഘത്തിനൊപ്പമാണ് ദര്‍ശനം നടത്തിയത്. ഭര്‍ത്താവ് നാഗപ്പനും ഒപ്പമുണ്ടായിരുന്നെന്ന് ശാന്തി പറഞ്ഞു.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക തെറ്റാണെന്ന വാദം കത്തുന്ന സാഹചര്യത്തിലാണ് ശാന്തിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, പട്ടികയില്‍ വീണ്ടും പുരുഷന്റെ പേരുണ്ടെന്ന് കണ്ടെത്തി. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.

സർക്കാരിന് യുവതികളുടെ പട്ടികയിൽ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. എന്നാൽ സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡിന് എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോർഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്