Main Menu

ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെത്തും

സന്നിധാനം: ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെത്തും. സംഘം സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും. ശബരിമല വിഷയത്തില്‍ മേല്‍നോട്ടത്തിനായാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചത്.

ഇന്നലെ പമ്പയില്‍ ആണ് സംഘം സന്ദര്‍ശനം നടത്തിയത്. മുപ്പത് ശുചിമുറികള്‍ക്കൂടി അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച സംഘം ത്രിവേണിയിലെ ബസ് പാര്‍ക്കിംങ് കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും പറഞ്ഞു. രാത്രി പമ്പയിലാണ് ജസ്റ്റിസ് പി ആര്‍ രാമനും ജസ്റ്റിസ് സിരിജഗനും തങ്ങിയത്. സമിതിയിലെ മറ്റൊരു അംഗമായ ഡിജിപി എ ഹേമചന്ദ്രന്‍ രാത്രി തന്നെ സന്നിധാനത്ത് എത്തി. സന്നിധാനത്തെ സൗകര്യങ്ങളും വിലയിരുത്തി വരുത്തേണ്ട മാറ്റങ്ങളും ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിര്‍ദേശങ്ങള്‍ നല്‍കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്