Main Menu

വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റുകളിലെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദബി പൊലീസ്

അബുദബി: ഓണ്‍ലൈന്‍ വഴിയുള്ള ജോലി തട്ടിപ്പ്കള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദബി പൊലീസ്. വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനെതിരെ കരുതിയിരിക്കണമെന്നും അബുദബി പൊലീസ് പറഞ്ഞു. ജോലി അന്വേഷിച്ചെത്തുന്നവരും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരും ജോലിക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് സ്ഥാപനത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നു സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് മുഹമ്മദ് അല്‍ കഅബി പറഞ്ഞു. മുന്തിയ ശമ്പളവും ആകര്‍ഷക ആനുകൂല്യവുമുള്ള ജോലി ശരിപ്പെടുത്തി തരുമെന്ന വ്യാജ വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍തുക ഈടാക്കുന്ന ഓണ്‍ലൈന്‍ കമ്പനികള്‍ ഉണ്ടെന്നു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

തട്ടിപ്പുസംഘങ്ങള്‍ വിദേശ ജോലി വാഗ്ദാനം ചെയ്യ്ത് വിസയ്ക്കും മറ്റുമായി വന്‍തുക പ്രസ്തുത അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെടും ഇത്തരം കാര്യങ്ങള്‍ അതീവ ജാഗ്രതയോടെ വേണം കാണാനെന്നും ഇവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്