Main Menu

വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ

വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. മോശം സിഗ്നല്‍ മൂലം കോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ആ പ്രദേശത്തെ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് വോയ്സ് ഓവര്‍ വൈഫെ.

ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എജിഎമ്മില്‍ അംബാനി ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോജിഗാഫൈബര്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ വരിക്കാരുടെ എണ്ണം 20കോടി കവിഞ്ഞുവെന്നും മുകേഷ് അംബാനി വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്