Main Menu

വൈറ്റ് ഹൗസില്‍ പ്രഥമവനിതയെത്തി; ട്രംപ് അധികാരമേറ്റ് ആറു മാസത്തിനു ശേഷം

മകന്‍ ബാറോണിന്റെ പഠനവുമായി ബന്ധപ്പെട്ട് മെലനിയ ന്യൂയോര്‍ക്കിലായിരുന്നു ഇതുവരെ താമസിച്ചിരുന്നത്. പഠനം പൂര്‍ത്തിയായതോടെ ഇരുവരും വൈറ്റ് ഹൗസിലേക്ക് താമസം മാറുകയായിരുന്നു.

ട്രംപിനൊപ്പമാണ് ഇരുവരും വൈറ്റ് ഹൗസിലേക്ക് എത്തിയത്. വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം ജനല്‍വാതിലിലൂടെ പുറത്തേക്കുള്ള ചിത്രം മെലനിയ ട്വീറ്റ് ചെയ്തിരുന്നു.

അധികാരത്തിലെത്തി ഇത്രയും വൈകി വൈറ്റ് ഹൗസില്‍ എത്തിയ പ്രഥമ വനിത യുഎസിന്റെ ചരിത്രത്തില്‍ അടുത്തൊന്നും ഉണ്ടായിട്ടില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്