Main Menu

വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍: നടപടി ശക്തമാക്കി വത്തിക്കാന്‍

 

വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ നടപടി ശക്തമാക്കി വത്തിക്കാന്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ ആരോപണ വിധേയരായ രണ്ട് ചിലെ ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. ചിലെ പ്രസിഡന്റുമായുളള കൂടിക്കാഴ്ചക്കൊടുവിലാണ് നടപടി.

കുറ്റാരോപിതരായതിനെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച 34 ചിലെ ബിഷപ്പുമാരില്‍ മൂന്നുപേരുടെ രാജി സഭ സ്വീകരിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ കഴിഞ്ഞമാസവും ചിലെയില്‍ നിന്ന് ഒരു വൈദികനെ വത്തിക്കാന്‍ പുറത്താക്കിയിരുന്നു. ലൈഗിംക ആരോപണങ്ങളുടെ കേസുകളില്‍ വീഴ്ച വരുത്തിയ വാഷിംഗ്ടണ്‍ ബിഷപ്പിനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പോപ്പിന്റെ നടപടി.

ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പ്പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഭ കാലത്തിനൊത്ത് മാറണമെന്നും ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നുമാണ് വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്