Main Menu

വി.എസ്.അച്യുതാനന്ദനെയും കെ.ആര്‍.ഗൗരിയമ്മയെയും പോലെയാണ് ഒ.രാജഗോപാലെന്ന് എ.കെ.ബാലന്‍

പാലക്കാട്: വി.എസ്.അച്യുതാനന്ദനെയും കെ.ആര്‍.ഗൗരിയമ്മയെയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ടീയ പ്രവര്‍ത്തകനാണ് ഒ.രാജഗോപാലെന്നു മന്ത്രി എ.കെ.ബാലന്‍. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമര്‍പ്പണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്നയാളാണ് ഒ.രാജഗോപാലെന്നും എ.കെ.ബാലന്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ല. ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ഥിയായി പല പ്രാവശ്യം മല്‍സരിച്ചു തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാവാത്ത മല്‍സരത്തില്‍ വിജയിച്ചു. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെട്ടെന്നും ബാലന്‍ പറഞ്ഞു.

എട്ടു ലക്ഷം രൂപ ചെലവഴിച്ച് രാജഗോപാല്‍ തന്നെയാണു മണ്ഡപം നിര്‍മിച്ചത്. പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഇസ്മായില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒ.ഗിരിധരന്‍, പഞ്ചായത്ത് അംഗം ബള്‍ക്കീസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നന്ദകുമാര്‍, എം.കെ.ചന്ദ്രന്‍, ജി.സല്‍പ്രകാശ്, പി.എം.അലി, എ.പ്രമോദ്, ശ്യാമപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്